കേരളം

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

കേസിൽ പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്.

മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​തും എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണ്. മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി ത​ന്നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ലെ എ​തി​ർ​പ്പ് കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​മ്യ നീ​ക്ക​ത്തി​നി​ടെ ര​ണ്ടാ​മ​ത് പ്ര​തി ചേ​ർ​ത്ത ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തി​രു​ന്നു

Leave A Comment