ക്രൈം

നിർത്തിയിട്ട കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

പാലിയേക്കര: പാലിയേക്കരയിൽ നിർത്തിയിട്ട കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി വെളിയത്ത് പുരയിടം വീട്ടിൽ 41 വയസുള്ള സുൽഫീക്കറാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സിറ്റി ഡാൻസാഫും പുതുക്കാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 9 ഗ്രാമോളം എംഡിഎംഎയും, 10 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. 

പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പന നടത്തിയതിന് ഇയാളെ എറണാകുളത്ത് വെച്ച് പിടികൂടിയിരുന്നു.
പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാർ, എസ്ഐമാരായ എൻ.പ്രദീപ്, കെ.എസ്. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ഡേവിസ്, സിപിഒ സിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave A Comment