ജില്ലാ വാർത്ത

പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കു സു​രേ​ഷ് ഗോ​പി​യു​ടെ മൂ​ന്നുല​ക്ഷം രൂ​പ ല​ഭി​ക്കി​ല്ല

തൃ​ശൂ​ർ: ഒ​ന്പ​തു പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ്ര​ഖ്യാ​പി​ച്ച മൂ​ന്നു​ല​ക്ഷം രൂ​പ വീ​ത​മു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 27 ല​ക്ഷം രൂ​പ പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ സു​രേ​ഷ് ഗോ​പി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ച ക​ർ​ശ​ന​നി​ബ​ന്ധ​ന​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഡി​ടി​പി​സി​യും പാ​ലി​ക്കാ​തി​രു​ന്ന​താ​ണ് ഫ​ണ്ട് ലാ​പ്സാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സു​രേ​ഷ് ഗോ​പി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ഡി​ടി​പി​സി​ക്കും ന​ൽ​കി​യ ഓ​ർ​ഡ​റി​ന്‍റെ കോ​പ്പി​യി​ൽ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളി​ൽ ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ എ​ന്ന ലോ​ഗോ പ​തി​പ്പി​ക്ക​ണം, ഫ്ലെ​ക്സു​ക​ളി​ൽ ഇ​തു പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. സ​മ്മാ​ന​ദാ​ന​ച​ട​ങ്ങി​ൽ ഈ ​പേ​ര് പ​രാ​മ​ർ​ശി​ക്ക​ണം. ച​ട​ങ്ങി​ൽ ര​ണ്ടു​വ​ട്ട​മെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ പേ​ര് എ​ടു​ത്തു​പ​റ​യ​ണം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ.

എ​ന്നാ​ൽ, അ​ന്ന​ത്തെ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റും ഡി​ടി​പി​സി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം ഈ ​നി​ബ​ന്ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. ലോ​ഗോ​യോ മ​റ്റു വി​വ​ര​ങ്ങ​ളോ എ​വി​ടെ​യും പ​രാ​മ​ർ​ശി​ച്ച​തു​മി​ല്ല.

നി​ല​വി​ലെ ജി​ല്ലാ ക​ള​ക്ട​റും അ​ന്ന​ത്തെ ഡി​ടി​പി​സി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ശി​ഖ സു​രേ​ന്ദ്ര​നു​മാ​യി പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഫ​ണ്ട് ന​ഷ്ട​പ്പെ​ട്ട വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യു​ന്ന​ത്. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​ള​ക്ട​ർ സം​ഘ​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, നി​ബ​ന്ധ​ന​ക​ളെ​ക്കു​റി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഡി​ടി​പി​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് അ​ന്ന​ത്തെ ക​ള​ക്ട​റോ ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ ഈ ​നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വി​ട്ടു​പോ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. ഇ​തി​നു​പി​ന്നി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വ​ലി​യൊ​രു തു​ക​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

Leave A Comment