ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
തൃശൂർ :വനിതാ ശിശു വികസന വകുപ്പ് ആറ് വയസിനും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം ക്രാഫ്റ്റ്, ശില്പ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം.ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് അവാർഡ് നൽകും. അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകീട്ട് 5 മണിക്കുള്ളിൽ തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ലഭ്യമാക്കണം.
ഫോൺ: 0487-2364445
Leave A Comment