ജില്ലാ വാർത്ത

പൈങ്ങോട് കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂരിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് . പൈങ്ങോട് ചമയ നഗർ സ്വദേശി പായമേൽ ഉണ്ണികൃഷ്ണനാണ് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന 5, 7 വയസ്സുള്ള കുട്ടികളെ കുറുനരിആക്രമിക്കുന്നത് തടയാൻ  ശ്രമിച്ചപ്പോഴാണ് ഗു രുതരമായി പരിക്ക് പറ്റിയത് . ഇയാളെ ഉടൻ തന്നെ  ഇരിഞ്ഞാലക്കുടയിലെ സർക്കാർ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനവാസ മേഖലയായ ഗ്രാമങ്ങളിലേക്ക് കുറുനരി എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്

Leave A Comment