ജില്ലാ വാർത്ത

ഏ​ഴു വ​യ​സു​കാ​ര​ന്‍ വി​ഴു​ങ്ങി​യ മോ​തി​രം അ​ന്ന​നാ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു

ആ​ലു​വ : ക​ളി​ക്കു​ന്ന​തി​നി​ടെ ഏ​ഴ് വ​യ​സു​കാ​ര​ന്‍ അ​ബ​ദ്ധ​ത്തി​ല്‍ വി​ഴു​ങ്ങി​യ മോ​തി​രം ഡോ​ക്ട​ര്‍​മാ​ര്‍ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. ആ​ലു​വ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ അ​ന്ന​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ മോ​തി​ര​മാ​ണ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്‍​ഡോ​സ്‌​കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്ത​ത്.

കു​ട്ടി മോ​തി​രം വി​ഴു​ങ്ങി​യ ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​കാ​ര്‍ കു​ട്ട​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ക്‌​സ​റേ പ​രി​ശോ​ധ​ന​യി​ല്‍ മോ​തി​രം അ​ന്ന​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഡോ​സ്‌​കോ​പ്പി സൗ​ക​ര്യ​മു​ള​ള രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി​യ​ത്. ഗ്യാ​സ്‌​ട്രോ എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡോ​സ്‌​കോ​പ്പ് ഉ​പ​യോ​ഗി​ച്ച് മോ​തി​രം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.

ഗ്യാ​സ്‌​ട്രോ എ​ന്‍​ട്രോ​ള​ജി​യി​ലെ ഡോ. ​ത​രു​ണ്‍ ടോം ​ഉ​മ്മ​ന്‍, ഡോ. ​ജോ​മോ​ന്‍ എം. ​ജോ​ര്‍​ജ്, ഡോ. ​ജി​തി​ന്‍ ജോ​ണ്‍, ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ ഹെ​പ്പ​റ്റോ​ബി​ലി​യ​റി റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​എ​സ്. രാ​ജേ​ഷ്, ഡോ. ​അ​ഖി​ല്‍ ബേ​ബി എ​ന്നി​വ​ര്‍ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തോ​ടെ, കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

Leave A Comment