sports

ഇവാൻ വുകോമനോവിച് ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ് ആശാന്റെ പടിയിറക്കം വേഗത്തിലാക്കിയത്.കോച്ച് ക്ലബ് വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ആശംസകളും നേര്‍ന്നു.

'ഞങ്ങളുടെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ക്ലബ് വിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ടീമിന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ മികച്ച അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ ആശംസകള്‍'- ക്ലബ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.

Leave A Comment