മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചുള്ള ലഹരിക്കെതിരെ നടക്കുന്ന വ്യാപക പരിശോധനയിലാണ് 2.765 ഗ്രാം എം ഡി എം എ യും 6. 602 ഗ്രാം കഞ്ചാവുമായി വെമ്പല്ലൂർ വില്ലേജിൽ കട്ടൻബസാർ കുഴിയാർ കറപ്പം വീട്ടിൽ അഫ്ത്താഫ് മുഹമ്മദ് (23) നെ കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപും സംഘവും പിടികൂടിയത് . ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്ത്താഫ് മാരക മയക്കു മരുന്നായ എം ഡി എം യുടെ ഉപഭോക്താവും വില്പനകാരനുമാണ്. രാസ ലഹരിയായ എം ഡി എം എ ആവശ്യകാർക്ക് എത്തിച്ച് കൊടുത്തുള്ള ചില്ലറ വില്പന നടത്തുന്നതായുള്ള പരാതിയിൽ എക്‌സൈസിന്റെ നിരീക്ഷണവലയത്തിൽ ആയിരുന്നു. അഫ്താഫിന്റെ കിടപ്പുമുറിയിൽ നിന്നാണ് രാസ ലഹരിയായ എം ഡി എം യും കഞ്ചാവും കണ്ടെത്തിയത്.പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ്, സുനിൽകുമാർ പി ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജാദ് കെ എം, സനത് സേവിയർ,മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുധ, ശ്രുതി എക്സൈസ് ഡ്രൈവർ സഞ്ജയ് എന്നിവരാണ് ഉണ്ടായിരുന്നത്
Leave A Comment