ക്രൈം

വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍.കൊട്ടാരക്കര മേലില ചെങ്ങമനാട് പാലനിരപ്പ് ചരുവിളതാഴത്തില്‍ സുജ (44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 13ന് രാവിലെ 8.30 ഓടെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകും വഴി ഐസിഎസ് ജംഗ്ഷന് സമീപം വച്ച്‌ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വീഡിയോ കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave A Comment