നടന് ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ
കൊച്ചി: നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. ഇതിൽ ആദം ഷീം നടന് ടിനി ടോമിന്റെ മകനാണ്.
തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ പരിശോധിച്ചപ്പോൾ നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ 22 നായിരുന്നു സംഭവം.
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്ത മൂവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Leave A Comment