പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കേറിപിടിച്ച പോലീസുകാരന് സസ്പെന്ഷന്
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഹാര്‍ബര്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. തിങ്കളാഴ്ചയാണ് സംഭവം. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി തന്നെ കാണാനാണ് വിജേഷ് ആവശ്യപ്പെട്ടത്.
തോപ്പുംപടി പാലത്തിന് അടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യുവിന് അടുത്തേക്ക് എത്താനും ഇവിടെ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറാനും വിജേഷ് ആവശ്യപ്പെട്ടു. കാറില്‍ കയറിയ യുവതിയോട് വിജേഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.
പിറ്റേന്ന് തന്നെ യുവതി ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് ഹാര്‍ബര്‍ പോലീസ് കേസ് എടുത്തത്.
വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്നുമാണ് പോലീസ് പറയുന്നത്.
Leave A Comment