ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് ലൈൻമാൻ മരിച്ചു
വടക്കാഞ്ചേരി: കുമരനെല്ലൂരിൽ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കൊടുമ്പ് ചാത്തൻചിറ സ്വദേശി 42 കാരൻ സുധാകരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു . ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment