ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി
അർപോറ: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 25 ആയി. പരിക്കേറ്റ 50പേർ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മരിച്ചവരിൽ ഏറെയും ക്ലബിലെ ജീവനക്കാരാണെന്നാണ് സൂചന. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
തീപിടിത്തം പ്രധാനമായും പടർന്നത് ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കള ഭാഗത്ത് നിന്നാണ്. കൂടുതൽ മൃതദേഹങ്ങൾ അടുക്കള ഭാഗത്ത് നിന്ന് കണ്ടെത്തിയതിനാൽ മരണപ്പെട്ടവരിൽ അധികവും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് അനുമാനിക്കുന്നത്.
അതേസമയം, പ്രവേശന കവാടത്തിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ ഉറവിടവും കാരണവും ഇതുവരെ വ്യക്തമായിട്ടില്ല

Leave A Comment