അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി 12ന് ആരംഭിക്കും.
സംയുക്ത കർഷകമോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും സിപിഎം-സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 650 കേന്ദ്രങ്ങളിൽ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
പാൽ, പത്രം അടക്കമുള്ള അവശ്യസർവീസ് ഒഴികെ മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എളമരം കരീം അറിയിച്ചു.
Leave A Comment