എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്.
എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.
എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്‍റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
Leave A Comment