ദേശീയം

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി; പുതിയ മാർഗനിർദേശം പുറത്തിറങ്ങി

ന്യൂഡൽഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും തൊട്ടുമുൻപ് വന്ദേ മാതരം ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും വന്ദേ മാതരത്തിൻ്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്നാണ് നിർദേശം. ഈ സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിലുണ്ട്.

എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല.

സ്‌കൂൾ അസംബ്ലികളിലും, വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

Leave A Comment