ജനഹിതം-2025: പോളിംഗ് കുതിക്കുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. ഉച്ചയ്ക്ക് രണ്ടുവരെ 53 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (43.54%) കൂടുതൽ പോളിംഗ് ആലപ്പുഴയിലുമാണ് (50.04%) രേഖപ്പെടുത്തിയത്.
കൊല്ലം 47.31%, പത്തനംതിട്ട 46.08%, കോട്ടയം 47.29%, ഇടുക്കി 45.45%, എറണാകുളം 50.01% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. ഉച്ചയ്ക്കുശേഷം പോളിംഗ് ശതമാനം ഉയരുമെന്നും സൂചനയുണ്ട്. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
Leave A Comment