ദേശീയം

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ടു​ക; വാ​ട്സ്ആ​പ്പി​നോ​ടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ട്ട് പോ​കാ​മെ​ന്ന് വാ​ട്സാ​പ്പി​നോ​ടും മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ​യോ​ടും നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മെ​റ്റാ, വാ​ട്‌​സ്ആ​പ് തു​ട​ങ്ങി​യ​വ​യു​ടെ സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. വാ​ട്‌​സാ​പ്പി​ന്‍റെ 2021 ലെ ​സ്വ​കാ​ര്യ​ത നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 213.14 കോ​ടി രൂ​പ കോ​മ്പ​റ്റീ​ഷ​ൻ ക​മ്മി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പി​ഴ വി​ധി​ച്ചി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത മെ​റ്റ​യും, വാ​ട്‌​സാ​പ്പും ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. മെ​റ്റ​യു​മാ​യി പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ ഡാ​റ്റ വാ​ട്‌​സാ​പ്പ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ട്ട​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. ഡാ​റ്റ ഷെ​യ​റിം​ഗ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത വ​ച്ച് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഫെ​ബ്രു​വ​രി 10 ന് ​ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Leave A Comment