കേരളം

സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ: ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: 2025 ഡി​സം​ബ​ർ 31 വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ/ ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ 17-07-2026 മു​ത​ൽ 30-09-2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ (2025) വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് 16-07-2026 വ​രെ ചെ​യ്ത ഗു​ണ​ഭോ​ക്താ​ക്ക​ളും 2026 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം.

Leave A Comment