വന്ദേ മാതരം പാടാൻ തടസമുണ്ടാക്കിയാൽ കുടുങ്ങും; സർക്കാർ ബില്ലിനൊരുങ്ങുന്നു
ന്യൂഡൽഹി: ദേശീയഗീതം ‘വന്ദേ മാതര’ത്തെ അപമാനിക്കുന്നവർക്കും തടസപ്പെടുത്തുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ദേശീയഗാനത്തിന് അർഹമായ ആദരവ് ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. വന്ദേ മാതരത്തെ അപമാനിക്കുന്നതും പാടുന്നതിന് തടസം നിൽക്കുന്നതും ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്നതിനുള്ള നിലവിലെ നിയമങ്ങൾക്ക് പുറമേ, വന്ദേ മാതരത്തിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നത് ഗൗരവമായ വിഷയമായാണ് സർക്കാർ കാണുന്നത്.
ദേശീയോദ്ഗ്രഥനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ വന്ദേ മാതരത്തെ ജനങ്ങൾ ആദരവോടെ കാണേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ സർക്കാർ നൽകുന്നത്.
Leave A Comment