ദേശീയം

നി​രാ​ഹാ​ര സ​മ​രം: ഭാ​ര​വും ആ​രോ​ഗ്യ​വും ന​ഷ്ട​പ്പെ​ട്ട് സോ​നം വാം​ഗ്‌​ചു​ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം പ​ത്തൊ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക. ഒ​ൻ​പ​ത് കി​ലോ​യി​ല​ധി​കം ശ​രീ​ര​ഭാ​രം കു​റ​ഞ്ഞ​താ​യും, ശാ​രീ​രി​ക​മാ​യി വാം​ഗ്ചു​ക്ക് വ​ള​രെ​യ​ധി​കം ക്ഷീ​ണി​ത​നാ​ണെ​ന്നും 'കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി' പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ആ​രോ​ഗ്യ​നി​ല ഗ​ണ്യ​മാ​യി വ​ഷ​ളാ​യെ​ങ്കി​ലും അ​ദ്ദേ​ഹം മാ​ന​സി​ക​മാ​യി അ​ലേ​ർ​ട്ട് ആ​ണെ​ന്നും മെ​ഡി​ക്ക​ൽ സം​ഘം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ദി​വ​സ​വും നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര-​ഡ​ൽ​ഹി സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വാം​ഗ്ചു​ക് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. 


കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി എ​ന്ന​ത് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യ​ല്ല, മ​റി​ച്ച് തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി യു​വാ​ക്ക​ൾ രൂ​പീ​ക​രി​ച്ച ഒ​രു പ്ര​തി​ഷേ​ധ മു​ന്നേ​റ്റ​മാ​ണ്. സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ഈ ​സ​മ​രം വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ വ​ലി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​ണ്. വ​രാ​നി​രി​ക്കു​ന്ന ജൂ​ലൈ 20-ന് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്‍റെ പി​ന്തു​ണ​ക്കാ​രോ​ട് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Leave A Comment