വെട്ടിക്കുഴിയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി
ചാലക്കുടി: അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിക്കുഴിയിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴിയിലെ റോയ് ചക്കാലക്കലിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി കുടുങ്ങിയത്.
ജൂൺ മാസത്തിൽ ഈ പ്രദേശത്ത് പലതവണ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് വനംവകുപ്പ് വീട്ടുപറമ്പിൽ കൂട് സ്ഥാപിച്ചത്. കുടുങ്ങിയ പുലിയെ പരിശോധിച്ച ശേഷം സുരക്ഷിതമായി വനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.
പുലി കുടുങ്ങിയ വിവരം അറിഞ്ഞതോടെ പ്രദേശത്ത് നാട്ടുകാർ ഒത്തുകൂടിയിരുന്നു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
Leave A Comment