ജില്ലാ വാർത്ത

എ.​വി.​ഗോ​പി​നാ​ഥ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​കും

പാ​ല​ക്കാ​ട്: മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ.​വി.​ഗോ​പി​നാ​ഥ് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​കും.​ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ നി​യ​മ​വ​കു​പ്പ് ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ദേ​വ​സ്വം സെ​ക്ര​ട്ട​റി ഒ​പ്പി​ടു​ന്ന​തോ​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങും.

നാ​ളെ​യോ മ​റ്റ​ന്നാ​ളോ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന് എ.​വി. ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ എ.​വി.​ഗോ​പി​നാ​ഥ് സി​പി​എ​മ്മു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഗോ​പി​നാ​ഥി​നെ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച​ത്. നി​യ​മ​ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഫോ​ണി​ൽ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.

താ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഭ​ക്ത​നാ​ണെ​ന്നും ഇ​നി എ​ന്നും സി​പി​എ​മ്മി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ഡോ.​വി.​കെ.​വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു.

Leave A Comment