വിവാഹ സത്കാരത്തിൽ സർപ്രൈസായി ഗുണ്ട് പൊട്ടിച്ചു; വധു ബോധംകെട്ടുവീണു
തൃപ്പൂണിത്തുറ: നവദമ്പതികൾക്ക് സർപ്രൈസ് കൊടുക്കാൻ കൂട്ടുകാർ പൊട്ടിച്ച ഗുണ്ട് തെക്കുംഭാഗത്ത് കല്യാണ റിസപ്ഷനിൽ വില്ലനായി. ശബ്ദം കേട്ട് വധു ബോധം കെട്ടുവീണതോടെ കല്യാണ ഹാളിൽ ആശങ്കയുമായി.
തെക്കുംഭാഗം സരസ്വതീ വിലാസം എൽപി സ്കൂൾ ഹാളിൽ ഞായറാഴ്ച വൈകിട്ട് നടന്ന വിവാഹ സത്കാരത്തിലായിരുന്നു സംഭവം. വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്.
ഞെട്ടി ബോധംകെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത വധുവുമായി ബന്ധുക്കൾ മടങ്ങിയതോടെയാണ് സർപ്രൈസ് നൽകി വെട്ടിലായ കൂട്ടുകാർ ആശ്വാസമുതിർത്തത്.
Leave A Comment