ജില്ലാ വാർത്ത

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ വാ​ക്ക്പോ​ര്

കൊ​ച്ചി: കോ​ര്‍​പ​റേ​ഷ​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ബ​ജ​റ്റി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ വാ​ക്‌​പോ​ര്. ചോ​ര്‍​ന്ന ബ​ജ​റ്റെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ സ​ര്‍​വ​ത​ല ബ​ജ​റ്റെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ മ​റു​പ​ടി.

വി​ക​സ​ന​വും ക്ഷേ​മ​വു​മു​ള്‍​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും ബ​ജ​റ്റി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യൊ​രു കൊ​ച്ചി​യു​ടെ പി​റ​വി​ക്കു​വേ​ണ്ടി​യു​ള്ള ജ​ന​കീ​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ചോ​ര്‍​ന്ന ബ​ജ​റ്റി​ല്‍ ക​ച്ച​വ​ട താ​ല്‍​പ​ര്യ​ങ്ങ​ളും ജ​ന​വി​രു​ദ്ധ​ത​യും മാ​ത്ര​മാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​ല്‍​ഡി​എ​ഫ് ഉ​യ​ര്‍​ത്തി​യ​ത്.

സാ​ധാ​ര​ണ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ​ന്നെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​ത്ത് സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്നും ബ​ജ​റ്റ് ച​ര്‍​ച്ച​യി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ജ​റ്റി​നെ എ​തി​ര്‍​ക്കു​ന്ന​താ​യും ബ​ജ​റ്റ് ചോ​ര്‍​ന്ന​തി​ല്‍ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്കാ​തെ പാ​സാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി.

ബ​ജ​റ്റ് വ​ര​വ്, ചെ​ല​വ് ക​ണ​ക്കു​ക​ള്‍ കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ക്കും മു​മ്പേ പു​റ​ത്തു​വി​ട്ട​തു​വ​ഴി മേ​യ​ര്‍ അ​ധി​കാ​ര​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് വി.​എ. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

സ​മൃ​ദ്ധി​യെ ത​ക​ര്‍​ക്ക​രു​ത്. ബ്ര​ഹ്മ​പു​ര​ത്തെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്ക​രു​ത്. പ​ല​പ​ദ്ധ​തി​ക​ള്‍​ക്കും പ്ര​സം​ഗ​ത്തി​ൽ മാ​ത്ര​മാ​ണ് ഫ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. ബ​ജ​റ്റി​ന്മേ​ല്‍ ബി​ജെ​പി​യും എ​തി​ര്‍​പ്പു​ന്ന​യി​ച്ചു. അ​തേ​സ​മ​യം ജ​ന​കീ​യ ബ​ജ​റ്റാ​ണെ​ന്നും ചോ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

Leave A Comment