ഭാരത് ജോഡോ യാത്ര; തൃശൂർ ജില്ലാ കോൺഗ്രസ് നേതൃസംഗമം 17ന്
തൃശൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിജയത്തിനായി ജില്ലാ കോൺഗ്രസ് നേതൃത്വ സംഗമം 17നു വൈകുന്നേരം മൂന്നിന് കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി - കെപിസിസി മെമ്പർമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
Leave A Comment