ഒളിവിൽ നിന്ന് പുറത്തേയ്ക്ക്? വ്യാഴാഴ്ച രാഹുൽ വോട്ട് ചെയ്യുമെന്ന് സൂചന
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബുത്തിൽ രാഹുൽ എത്തിയേക്കുമെന്നാണ് വിവരം.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ ഒളിവ് ജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Leave A Comment