മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നേരത്തേ ഇടുക്കി ജില്ലയില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്ര പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം പത്തനംതിട്ട കക്കിയില്‍ വെള്ളിയാഴ്ച പെയ്തത് അതിതീവ്ര മഴയാണ്. 225 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. അത്തിക്കയം-101 മി.മീ, ആങ്ങമുഴി-153 മി.മീ, മൂഴിയാര്‍-147 മി.മീ, എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചത്. വൈകിട്ടോടെ ഇതു ശക്തമാവുകയായിരുന്നു. പമ്പാ നദിയില്‍ ഏഴര അടിയോളം ജലനിരപ്പ് ഉയര്‍ന്നു.
Leave A Comment