മുഖ്യമന്ത്രി ബജറ്റ് തയാറാക്കുന്ന തിരക്കിലേക്ക്; സന്ദർശകർക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയാറാക്കുന്ന തിരക്കുകളായതിനാൽ മുഖ്യമന്ത്രിക്ക് താല്‍ക്കാലികമായി സന്ദര്‍ശന വിലക്ക്. വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ല. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും താത്ക്കാലികമായി ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിൽ അറിയിച്ചു.
നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാര്‍ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് വി.ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.
Leave A Comment