എം.ആർ.അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു. ബെവ്കോ എംഡിയായിരുന്ന ഹർഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു. വെള്ളിയാഴ്ചയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്ന് നീക്കിയത്.
കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെയേ നിയമിക്കാവൂവെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ഉത്തരവിന് കാരണമായ ഹര്‍ജി നല്കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനയും സ്ഥലം മാറ്റിയിരുന്നു.
സൈനിക ക്ഷേമം, സ്പോർട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി അശോകിനെ നിയമിച്ചിരുന്നു. ശബരിമല ട്രാക്ടർ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വർഷം ജൂലൈയിലാണ് ബറ്റാലിയൻ എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.
Leave A Comment