കേരളം

അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പൊ​രു​ത്ത​ക്കേ​ട്; 17ന് ​നി​ർ​ണാ​യ​ക യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വി​ൽ നി​ന്ന് ത​ല​യൂ​രാ​ൻ ഈ ​മാ​സം 17ന് ​നി​ർ​ണാ​യ​ക യോ​ഗം ചേ​രും. ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ട് തു​ക കു​റ​യ്ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടും.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ബോ​ർ​ഡി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തോ​ടെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നും കി​ട്ടേ​ണ്ട പ​ണം നേ​ടി​യെ​ടാ​ക്കാ​നും ശ്ര​മം ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ലി​ന് മാ​ത്രം നാ​ല് കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്.

ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ പ​ന്ത​ലൊ​രു​ക്കി​യ​തി​ലും അ​തി​ഥി​ക​ള്‍​ക്ക് ഹോ​ട്ട​ല്‍ മു​റി​ക​ൾ എ​ടു​ത്തി​നു​മാ​യി ഇ​നി​യും ബോ​ർ​ഡ് ന​ൽ​കാ​നു​ള്ള​ത് 4.35 കോ​ടി​ല​ധി​കം രൂ​പ​യെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കു​മ​ര​ക​ത്തും മൂ​ന്നാ​റി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കാ​ണ് ഇ​നി​യും തു​ക ന​ൽ​കാ​നു​ള്ള​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​കേ​ടു​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​ന്ത​ൽ ത​യാ​റാ​ക്കി​യ ഊ​രാ​ളു​ങ്ക​ലി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന് ന​ൽ​കാ​നു​ള്ള​ത് നാ​ല് കോ​ടി രൂ​പ​യാ​ണ്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ‌ പ​റ​യു​ന്നു.

Leave A Comment