ഡാറ്റാ ചോർത്തിയിട്ടില്ല; ഹൈക്കോടതിയിൽ സത്യവാംഗ് മൂലം സമർപ്പിച്ചു
കൊച്ചി: ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. സര്ക്കാര് ജീവനക്കാരുടെ ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ല.
ബജറ്റിൽ അനുവദിച്ച കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. സേവനങ്ങൾ നൽകിയ സർക്കാർ ജീവനക്കാരോടുള്ള ആദരവാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചതെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തി വിവരങ്ങൾ സൂക്ഷിച്ചിട്ടില്ല.
ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സത്യവാംഗ്മൂലത്തിൽ വിവരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല.
കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്സ്ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു.
Leave A Comment