കേരളം

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​നി​യാ​ഴ്ച അ​വ​ധി​ക്ക് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​നി​യാ​ഴ്ച അ​വ​ധി​ക്ക് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം. ആ​ഴ്ച​യി​ൽ അ​ഞ്ച് പ്ര​വ​ർ​ത്തി ദി​നം സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്തി സ​മ​യം കൂ​ട്ടു​ന്ന കാ​ര്യ​വും അം​ഗീ​ക​രി​ച്ചു.

എ​ന്നാ​ൽ പൊ​തു അ​വ​ധി​യും കാ​ഷ്വ​ൽ ലീ​വും ചു​രു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ധി വെ​ട്ടി​ച്ചു​രു​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ നി​ല​പാ​ട് പ​റ​ഞ്ഞ​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്നം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പ​ട്ടു. എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​വ​ധി വെ​ട്ടി​ചു​രു​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Leave A Comment