കേരളം

ഗ​ൺ​മാ​ൻ​മാ​രു​ടെ 'രക്ഷാ​പ്ര​വ​ർ​ത്ത​നം'; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളാ​യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ മ​ജി​സ്ട്ര​റ്റ് കോ​ട​തി പു​നഃ​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യാ​യ ന​വ​കേ​ര​ള സ​ദ​സ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ കോ​ൺ​ഗ്ര​സും യു​വ​ജ​ന-​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും ക​രി​ങ്കൊ​ടി വീ​ശി വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച എ.​ഡി തോ​മ​സ്(​നി​ല​വി​ലെ എം​എ​ൽ​എ) ഉ​ൾ​പ്പെ​ടെ​യു​ള്ള കെ.​എ​സ്.​യു-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Leave A Comment