കേരളം

മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ എം​എ​ല്‍​എ സ്ഥാ​നം തെ​റി​ക്കു​മോ?; തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച്ച

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​ൽ നി​യ​മ​സ​ഭാ എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. ഡി.​കെ. മു​ര​ളി ന​ൽ​കി​യ പ​രാ​തി​യാ​ണ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്ന​ത്.

നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ഹു​ലി​ന്‍റെ ഭാ​ഗംകൂ​ടി​ കേ​ട്ടാ​കും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​ര​ന്ത​രം പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ ച​ട്ടം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി സ്പീ​ക്ക​ർ പ​രി​ഗ​ണി​ച്ച് പ്രി​വി​ലേ​ജ് ആ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് സ​ഭ​യ്ക്ക് അ​യോ​ഗ്യ​നാ​ക്കാം. അ​തേ​സ​മ​യം സ​മാ​ന കേ​സു​ക​ളി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​റ്റ് എം​എ​ൽ​എ​മാ​രു​ടെ കാ​ര്യം ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്ക​മു​ണ്ടാ​യാ​ൽ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Leave A Comment