വിശ്വനാഥന്റെ മരണം ഒറ്റപ്പെട്ടത്; ഗൗരവമായി കാണുന്നു: മന്ത്രി കെ രാധാകൃഷ്ണന്
തിരുവനന്തപുരത്ത്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നിയമസഭയില്‍ ചര്‍ച്ചയായി. സംസ്ഥാനത്ത് പൊതുവേ പട്ടികവര്‍ഗ വിഭാഗക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്നില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.
എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്.
വയനാട് സ്വദേശിയായ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സ്പെഷല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഈ കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Leave A Comment