കേരളം

അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ​യി​ല്‍ ഇ​ന്നു പെ​സ​ഹ; പള്ളികളിൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ

തി​രു​വ​ന​ന്ത​പു​രം: യേ​ശു ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​ത്താ​ഴ സ്‌​മ​ര​ണ പു​തു​ക്കി ലോ​ക​മെ​ങ്ങു​മു​ള്ള ക്രൈ​സ്ത​വ​ർ ഇ​ന്നു പെ​സ​ഹ വ്യാ​ഴം ആ​ച​രി​ക്കു​ന്നു. 12 ശി​ഷ്യ​ന്മാ​രു​മൊ​ത്തു​ള്ള യേ​ശു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ ഓ​ര്‍മ പു​തു​ക്ക​ലാ​ണ് പെ​സ​ഹ.

പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയുണ്ട്. പെ​സ​ഹാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പല പള്ളികളിലും വി​ശു​ദ്ധ കു​ർ​ബാ​ന​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു. പു​ളി​പ്പി​ല്ലാ​ത്ത അ​പ്പ​ത്തി​ന്‍റെ തി​രു​നാ​ൾ കൂ​ടി​യാ​ണ് പെ​സ​ഹ.

സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഇന്നു രാവിലെ ഏഴിന് ആരംഭിച്ച പെസഹാ തിരുക്കർമങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞാണ് കൂടുതൽ പള്ളികളിലും പെസഹ കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ​ള്ളി​ക​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്കു​ ശേ​ഷം വീ​ടു​ക​ളി​ൽ പെ​സ​ഹ അ​പ്പം മു​റി​ക്കും. യേ​ശു​വി​ന്‍റെ കു​രി​ശു മ​ര​ണ​ത്തി​ന്‍റെ സ്‌​മ​ര​ണ​യി​ൽ നാ​ളെ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും.

Leave A Comment