രാജ്ഭവൻ ലോക്ഭവനായി; പഴയ ബോർഡ് അഴിച്ചു മാറ്റി
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ്ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റി.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക്ഭവൻ എന്നായിരിക്കും ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് ചൊവ്വാഴ്ച സ്ഥാപിക്കുക.
ഇക്കഴിഞ്ഞ 25ന് ആയിരുന്നു ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.
പശ്ചിമബംഗാളിലെ കോൽക്കത്തയിൽ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ച രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഡാർജിലിംഗിലും സമാനമായി ശനിയാഴ്ച തന്നെ പേര് മാറ്റിയിട്ടുണ്ട്.
Leave A Comment