കേരളം

'ദൈ​വ​ത്തെ പോ​ലും വെ​റു​തെ വി​ട്ടി​ല്ല'; ശ​ങ്ക​ര​ദാ​സി​ന് സു​പ്രീം​കോ​ട​തിയിൽ തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന് തി​രി​ച്ച​ടി. ദൈ​വ​ത്തെ പോ​ലും വെ​റു​തെ വി​ട്ടി​ല്ലെ​ന്ന് കേ​സി​നെ കു​റി​ച്ച് സു​പ്രീം​കോ​ട​തി വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു. 

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ശ​ങ്ക​ര​ദാ​സി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച പ​ര​മോ​ന്ന​ത​കോ​ട​തി ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് വ​ലി​യ ക്ര​മ​ക്കേ​ടെ​ന്നും പ​റ​ഞ്ഞു. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

നി​ല​വി​ലെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​ക്കാ​ര്യം കേ​ൾ​ക്കാ​മെ​ന്നും സു​പ്രീം അ​റി​യി​ച്ചു. പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു​ള്ള അ​നു​ക​മ്പ​യു​ണ്ടെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​നാ​ണ് ശ​ങ്ക​ര​ദാ​സ് സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. 2019ലെ ​ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ശ​ങ്ക​ര​ദാ​സ്, എ​ൻ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ എ​ന്തി​ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ​ങ്ക​ര​ദാ​സ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

Leave A Comment