ആടിയശിഷ്ടം നെയ്യ് വില്പനയിലെ ക്രമക്കേട്: വിജിലന്‍സ് പരിശോധ പൂര്‍ത്തിയായി
പത്തനംതിട്ട: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്പനയില് നടന്ന ക്രമക്കേടില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വിജിലന്‍സ് നടത്തിയ ആദ്യഘട്ട പരിശോധ പൂര്‍ത്തിയാക്കി. വിശദമായ റിപ്പോര്‍ട്ട് ഉടന്‍തന്നെ കോടതിയില്‍ സമര്‍പ്പിക്കും.
കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നീക്കം. ഇതിനിടെ കേസിലെ ഒന്നാം പ്രതി ശബരിമലയിലെ സ്പെഷല്‍ ഓഫീസറായിരുന്ന തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് സന്നിധാനത്തെ ഒരു നെയ്യ് കൗണ്ടറില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജിലന്‍സ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.
Leave A Comment