കേരളം

ഒ​രു രൂ​പ​യ്ക്ക് പു​ട്ടു​പൊ​ടി; വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​പ്ലൈ​കോ ഓ​ഫ​ർ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു​പൊ​ടി ന​ൽ​കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ വ​ന്നി​രി​ക്കു​ന്ന​ത്.

വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​ട്ടു​പൊ​ടി ന​ൽ​കു​ക. സ​പ്ലൈ​കോ​യി​ൽ​നി​ന്ന് 1,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ പു​ട്ടു​പൊ​ടി ല​ഭി​ക്കു​ക

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ്വീ​പ് (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട്ര​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ), സ​പ്ലൈ​കോ എ​ന്നി​വ സം​യു​ക്ത​മാ​യി ‘വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യു​ള്ള കാ​മ്പ​യി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഏ​പ്രി​ൽ 10, 11 തീ​യ​തി​ക​ളി​ൽ സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

Leave A Comment