സീറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി. സതീശൻ; കൂടിക്കാഴ്ച നടത്തി
കൊച്ചി: സിറോ മലബാര്‍ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രധാന സിനഡ് നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സതീശന്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ എത്തിയത്.
പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ള സഭാധ്യക്ഷന്മാരുമായി ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
Leave A Comment