വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാള: ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . അഷ്ടമിച്ചിറ കുളങ്ങരമുറ്റത്ത് മണിയുടെ മകന്‍ കൃഷ്ണ ഭഗത് (26) ആണ് മരിച്ചത് .
മാർച്ച് 9 പുലർച്ചെ 01:15 ന് പുത്തൻചിറയിൽ നിന്നും കുണ്ടായിലേക്കുള്ള മെയിൻ റോഡിൽ കുഴുക്കാട്ടുശ്ശേരി സ്കൂളിലേക്ക് തിരിയുന്ന വളവിൽ വച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
Leave A Comment