പ്രാദേശികം

കാരുമാത്രയിൽ പന്നി ചേനകൃഷി നശിപ്പിച്ചു

കോണത്തുകുന്ന് : കാരുമാത്രയിൽ ചേനകൃഷി പന്നി നശിപ്പിച്ചു. ഒമ്പതാം വാർഡിൽ ഉൾപ്പെട്ട കാരുമാത്ര പാലയ്ക്കാത്ത് വിജയരാഘവന്റെ കൃഷിയാണ് പന്നി നശിപ്പിച്ചത്. നേരത്തെയും പ്രദേശത്ത് പന്നി ശല്യം ഉണ്ടായതായും മാസങ്ങൾക്ക് മുമ്പ് തന്റെ കൃഷിയിടത്തിലെ കപ്പ കൃഷിയും സമീപത്തെ പാടശേഖരത്തിലെ പൊട്ടുവെള്ളരി കൃഷിയും നശിപ്പിച്ചതായി വിജയരാഘവൻ പറഞ്ഞു.

വെള്ളാങ്ങല്ലൂർ കൃഷി ഓഫീസർ സീമ മാത്യു, കൃഷി അസിസ്റ്റന്റ് സംഗീത, വിള ആരോഗ്യകേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് പി.പി. രേഖ എന്നിവർ കൃഷിയിടം സന്ദർശിച്ചു.

Leave A Comment