അന്നമനട ചൂണ്ടാണിക്കടവിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
അന്നമനട: കഴിഞ്ഞ ദിവസം കാടുകുറ്റി കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അന്നമനട കല്ലൂർ സ്വദേശി 45 വയസുള്ള സതീഷ് കുമാറാണ് മരിച്ചത്.
പുഴയോരത്തെ ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ഇയാളെ കാണാതായത് .
തുടർന്ന് പോലീസും ഫയർഫോഴ്‌സും പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .
സതീഷിന്റ മൊബൈൽ, ചെരിപ്പ് ,വസ്ത്രങ്ങൾ എന്നിവ പുഴയോരത്ത് കണ്ടതിനെ തുടർന്ന് സതീഷ് പുഴയിൽ ഉണ്ടാകുമെന്ന നിഗമനത്തിൽ സ്‌കൂബാ ടീമിന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
Leave A Comment