ദേശീയം

പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ പി. ​നാ​രാ​യ​ണ​ൻ, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ​ത്മ​വി​ഭൂ​ഷ​ൺ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. അ​ഞ്ച് മ​ല​യാ​ളി​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ അ​തു​ല്യ​മാ​യ അ​ഭി​ന​യ​പാ​ട​വ​ത്തി​നു​ള്ള ആ​ദ​ര​മാ​യാ​ണ് ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സാ​മൂ​ഹി​ക നേ​താ​വ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും, എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ന്നീ നി​ല​ക​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.

ഇ​വ​ർ​ക്ക് പു​റ​മേ പ്ര​ശ​സ്ത നൃ​ത്താ​ധ്യാ​പി​ക​യും ന​ർ​ത്ത​കി​യു​മാ​യ ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​തോ​ടെ ര​ണ്ടാം ഘ​ട്ട ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ഞ്ച് പേ​രും പു​ര​സ്കാ​ര​ങ്ങ​ൾ കൈ​പ്പ​റ്റി.

Leave A Comment