കേരളം

മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം; വ്യാ​ഴാ​ഴ്ച പ്ര​വൃ​ത്തി​ദി​നം, അ​വ​ധി വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ല​ണ്ട​ർ പ്ര​കാ​രം വ്യാ​ഴാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പൊ​തു​അ​വ​ധി വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ടെ വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഹ​റം വെ​ള്ളി​യാ​ഴ്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി ദി​ന​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി​യാ​യി​രി​ക്കും.

Leave A Comment