രാഷ്ട്രീയം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഇ.​ടി ടൈ​സ​ൺ പ​റ​വൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഇ.​ടി.​ടൈ​സ​ൺ  മ​ത്സ​രി​ക്കും. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ​യാ​യ ടൈ​സ​ൺ  ഇ​വി​ടെ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ടൈ​സ​ൺ മാ​സ്റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​തീ​ശ​നെ​തി​രെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

സ​തീ​ശ​ൻ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണ് ഇ​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​ഐ​യി​ലെ എം.​ടി.​നി​ക്സ​ണെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ സ​തീ​ശ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21301 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ​തീ​ശ​ന്‍റെ വി​ജ​യം. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച ലീ​ഡു​നേ​ടി​യി​രു​ന്നു.

Leave A Comment