രാഷ്ട്രീയം

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കേ​ര​ള​ത്തെ​ക്കു​റി​ച്ച് അറിയാത്തതിനാൽ: എം.​വി.ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്ത്.

കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക​ണം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

"കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ആ​ർ​ആ​സ്എ​സി​ന്‍റെ ചൊ​ൽ​പ​ടി​ക്ക് നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണി​ത്.

നി​യോ ഫാ​സി​സ​ത്തി​ലേ​യ്ക്ക് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.'-​ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പി​ണ​റാ​യി വി​ജ​യ​ൻ എ​ൻ​ഡി​എ​യി​ൽ ചേ​രു​ക​യാ​ണെ​ങ്കി​ൽ അ​തൊ​രു വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മാ​കു​മെ​ന്നും ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ എ​ൻ​ഡി​എ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും ആ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ​യു​ടെ പ​രാ​മ​ര്‍​ശം.

കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും അ​ത്താ​വ​ലെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Leave A Comment