രാഷ്ട്രീയം

'യുവാക്കൾ വരട്ടെ, മാങ്കൂട്ടത്തിലിന് വേണ്ട': സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിലപാടിനെ പിന്തുണച്ച് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനില്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ട്. ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍, ലൈം​ഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും പി.ജെ. കുര്യൻ കൂട്ടിച്ചേർത്തു.

Leave A Comment